Sharon Murder Case: ഷാരോണ്‍  വധകേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്‍റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അനുബന്ധ  കാര്യങ്ങളും  നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. കൊലപാതകവും തുടർന്നുള്ള ആസൂത്രണവും നടന്നത് തമിഴ്നാട്ടിലാണ്, കേസിന്‍റെ തൊണ്ടിമുതൽ കണ്ടെത്തിയതും തമിഴ്നാട്ടിൽനിന്നാണ്.  അതിനാല്‍ത്തന്നെ കുറ്റപത്രം നൽകുമ്പോൾ പ്രതിഭാഗം സാങ്കേതിക പ്രശ്നം ഉന്നയിക്കാനുള്ള  സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.  ജില്ലാ പബ്ലിക് പ്രോസികൂട്ടറും  സമാനമായ നിയമോപദേശം നൽകിയിരുന്നു. 


Also Read:  Sharon Raj Murder Case : ഷാരോണിനെ കൊലപ്പെടുത്താൻ പലതവണ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗ്രീഷ്മ
 
അതേസമയം, കേസന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്‍റെ  അച്ഛൻ പ്രതികരിച്ചു. കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്.  തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛൻ ജയരാജ് ആശങ്ക പ്രകടിപ്പിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ