തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പോലീസിൻറെ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.  ഷാരോണിന് കുടിക്കാൻ കീടനാശിനി കലർത്തിയ കഷായം നൽകിയ അന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞതു കൊണ്ടാണ് ഷാരോൺ പറഞ്ഞത് കൊണ്ടാണ് അന്ന് വീട്ടിലെത്തിയതെന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞതായി മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ക്രൈംബ്രാഞ്ചിൻറെ കുറ്റപത്രത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൻറെ തലേന്ന് അതായത് ഒക്ടോബർ 13-ന് രാത്രി ഇരുവരും ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. ഇതത്രയും ലൈംഗീക കാര്യങ്ങളായിരുന്നു. വീട്ടിലേക്ക് വരാനും ഗ്രീഷ്മ നിർബന്ധിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആയുർ വേദ മരുന്നായ ഷഡാങ്ക പാനീയം വെള്ളത്തിൽ തിളപ്പിച്ചാണ് ഗ്രീഷ്മ കഷായമുണ്ടാക്കിയത്.ഇതിൽ കീടനാശിനിയും കലർത്തി.


Also Read: Brahmapuram plant fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ബോധപൂർവം ഉണ്ടാക്കിയതെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ


ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനും കൂടിയായ നിർമ്മലകുമാരൻ നായർ ഇപ്പോൾ ജയിലിലാണ്. 2021 ഒക്ടോബർ മുതലാണ് ഷാരോൺ രാജും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലാകുന്നത്. ഇതിനിടയിൽ 2022 മാർച്ച് നാലിന് സൈന്യത്തിൽ ജോലി ചെയ്യുന്ന മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചു. ഇരുവരും പിണങ്ങിയിരുന്നെങ്കിലും നവംബറിൽ ഇവർ വെട്ടുകാട് പള്ളിയിലും,ഷാരോണിൻറെ വീട്ടിലും വെച്ച് താലികെട്ടിയിരുന്നു.


ഇതിനിടയിൽ പാരസെറ്റാമോൾ പൊടിച്ച് ജ്യൂസിൽ കലക്കിയും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. ഇത് ഗൂഗിളിലും യൂടൂബിലും സെർച്ച് ചെയ്താണ് കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവനാണ് കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ചത്.അമ്മയ്ക്കും ഇതിനെ പറ്റി വ്യക്തമായ അറിവുണ്ടായിരുന്നതായും പോലീസ് സൂചിപ്പിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.