തിരുവനന്തപുരം: Sharon Raj Death: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിൽ ​ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ്. കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും അമ്മാവനും പങ്കുണ്ടെന്നും ഗ്രീഷ്മയെ കാണാൻ ഷാരോൺ എത്തുന്നത് അമ്മ കണ്ടിരുന്നുവെന്നും അവർ തമ്മിൽ തനിച്ച് കാണാനുള്ള സൗകര്യം അവർ ഒരുക്കിയിരുന്നു വെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു. മാത്രമല്ല വിഷം കലർന്ന കഷായം തയ്യാറാക്കിയത് ​ഗ്രീഷ്മയുടെ അമ്മയാണെന്നു പറഞ്ഞ ജയരാജ് പ്രണയത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ ഒരു വീഡിയോ അയച്ചിരുന്നതായും ഈ വീഡിയോ പോലീസിന് നൽകുമെന്നും ജയരാജ് പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഷാരോൺ കേസിൽ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം


ആദ്യം കുറ്റം വിസമ്മതിച്ചിരുന്ന ഗ്രീഷ്മ ഇന്നലെ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയായിരുന്നു. കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ 25 ന് മരണമടയുകയായിരുന്നു.കരളും വൃക്കയും തകരാറിലായിയാണ് മരണം സംഭവിച്ചത്.  തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 


Also Read: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ


എംഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് പോലീസിന് നൽകിയ മൊഴി. കഷായത്തിൽ തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ  ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പോലീസ് പറയുന്നു. ഇന്ന് ഗ്രീഷ്മയെ വീട്ടിൽ കൊണ്ടുപോയി തെളിവെടിപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കാനിരിക്കെ ഗ്രീഷ്മ വിഷം കഴിച്ചുവെന്ന വാർത്ത പുറത്തുവരുന്നുണ്ട്.  അതുകൊണ്ടുതന്നെ ഇന്ന് തെളിവെടുപ്പും കോടതിയിൽ ഹാജരാക്കലും ഉണ്ടാകില്ലെന്നാണ് സൂചന. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.