കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് കുത്തേറ്റു; സിപിഎം നേതാവിന്റെ ബന്ധുവിനായി തിരച്ചിൽ
കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവാണ് സിപിഎം നേതാവിനെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
കൊച്ചി : എറണാകുളം കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. സിപിഎം നേതാവുമായ കെ.വി തോമസിനാണ് കുത്തേറ്റത്. ഇന്ന് ഫെബ്രുവരി 16ന് തോമസിന്റെ വീട്ടിൽ വെച്ചാണ് കുത്തേറ്റത്.
കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവാണ് സിപിഎം നേതാവിനെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
ALSO READ : Crime|സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം, ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു
തോമസിന്റെ വീട്ടിൽ വച്ചാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ് തോമസിനെ ആദ്യം കോതമംഗലത്തും തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബന്ധുവായ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചയെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.