Delhi Teenager Murder Case: വെറും 350 രൂപ കൈക്കലാക്കാനായി കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തി മറ്റൊരു കൗമാരക്കാരന്‍. പണം മോഷ്ടിക്കാനായി അയാൾ തലയിലും കഴുത്തിലും ചെവിയിലുമായി 60 തവണയാണ് കുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Mars Transit 2023: 22 മാസങ്ങൾക്ക് ശേഷം, ചൊവ്വ സ്വന്തം രാശിയിൽ, ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍!! 
 
താന്‍ ആക്രമിച്ചയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പായപ്പോൾ, മരിച്ചയാളുടെ ശരീരത്തിൽ നൃത്തം ചെയ്യുകയും ചെയ്തു കൊലയാളി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് രാജ്യത്തെ ഞെട്ടിപ്പിച്ച ഈ സംഭവം അരങ്ങേറിയത്. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങൾ ആകെ പരിഭ്രാന്തിയിലാണ്. 


Also Read:  Dev Uthani Ekadashi: 4 മാസത്തെ യോഗനിദ്രയ്ക്ക് ശേഷം മഹാവിഷ്ണു ഉണരുന്നു, ഈ രാശിക്കാരെ കാത്തിരിയ്ക്കുന്നത് മഹാഭാഗ്യം!!  
 
വാസ്‌തവത്തിൽ, വെറും 350 രൂപയ്‌ക്ക് 16 വയസ്സുള്ള ഒരു ആൺകുട്ടി സ്വന്തം പ്രായമുള്ള ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയിലൂടെയാണ്  ഹൃദയഭേദകമായ ഈ സംഭവം പുറത്തായത്. കുറ്റവാളി ഇപ്പോള്‍ ഡല്‍ഹി പോലീസിന്‍റെ കസ്റ്റഡിയിലാണ്.  പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.


ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്‌കൂൾ പഠനം ഉപേക്ഷിച്ചയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. ജാഫ്രാബാദ് സ്വദേശിയാണ് പ്രതി. അറസ്റ്റിന് ശേഷം പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം ഇയാൾക്ക് മുൻകാല ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നോ എന്നറിയാനും ശ്രമം നടക്കുന്നുണ്ട്.


മോഷണശ്രമത്തിനിടെ കൊലപാതകം  


ഇരയുടെ പണം തട്ടിയെടുക്കാനാണ് പ്രതി ആദ്യം ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.  ഇര പണം നൽകാൻ വിസമ്മതിച്ചപ്പോൾ,  അക്രമാസക്തനാകുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും കത്തി ഉപയോഗിച്ച് 60 തവണയെങ്കിലും കുത്തുകയും ചെയ്തു. ഓടിക്കൂടിയ പ്രദേശവാസികള്‍ കുട്ടിയെ ജിടിബി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വഴിമധ്യേ മരണം സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. 


.പ്രതിയും ഇരയും തമ്മിൽ മുന്‍ പരിചയമുണ്ടായിരുന്നില്ലെന്നാണ് നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് ടിർക്കി പറയുന്നത്‌. ഇരുവരും ജന്ത മസ്ദൂർ കോളനിയിലാണ് താമസിച്ചിരുന്നത്. ഇരയുടെ കൈവശം ഉണ്ടായിരുന്ന  350 രൂപ നൽകാൻ വിസമ്മതിച്ച അവസരത്തില്‍ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.