Shocking Crime: ക്ലാസ് മുറിയിൽവച്ച്  പത്താം വിദ്യാർത്ഥി സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി, ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തു വന്നിരിയ്ക്കുന്നത്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ക്ലാസ് മുറിയില്‍ വച്ച് സ്വന്തം സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭീതിപ്പെടുത്തുന്ന ഈ സംഭവത്തില്‍ ഉത്തര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 


Also Read:  Manipur Violence: മണിപ്പൂർ കലാപം, അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന്  കേന്ദ്ര സര്‍ക്കാര്‍ 


അക്രമിയും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് അപകടകരമായി മാറുകയായിരുന്നു.  വഴക്കിനെത്തുടര്‍ന്ന് കോപിഷ്ഠനായ പ്രതി സഹപാഠിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി ഉടൻ തന്നെ മരിച്ചു.


Also Read:  Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് BJP, പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗം ഇന്ന്    
 
റിപ്പോര്‍ട്ട് അനുസരിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി നീലേന്ദ്ര തിവാരിയെ ഉടന്‍തന്നെ എൽഎൽആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 


കാൺപൂരിലെ യശോദ നഗറിലെ പ്രയാഗ് വിദ്യാ മന്ദിർ സ്‌കൂളിലാണ് സംഭവം.  മരിച്ച വിദ്യാർത്ഥിയുടെ കഴുത്തിൽ അഞ്ചിലധികം മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.   
 
സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥിയെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രണ്ട് വിദ്യാർത്ഥികൾക്കും 15 വയസ്സാണ് പ്രായം.  


റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച ഇരുവരും തമ്മില്‍ നിസാര കാര്യത്തെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് സഹപാഠികൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. തിങ്കളാഴ്ച രണ്ടു വിദ്യാർഥികളും സ്‌കൂളിൽ എത്തിയിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ കണ്ടതിനെ തുടർന്ന് വീണ്ടും തർക്കമുണ്ടായി. ആ സമയത്താണ് പ്രതി ബാഗിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട്  നീലേന്ദ്രയെ ആക്രമിച്ചത്. ഇതോടെ ക്ലാസിൽ ബഹളവും നിലവിളിയും ഉയർന്നു. ഓടിയെത്തിയ അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഉടന്‍തന്നെ നീലേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദ്യാർത്ഥി മരണത്തിന് കീഴടങ്ങുകയായിരുന്നു....  നീലേന്ദ്രയെ കൊലപ്പെടുത്തിയതിന്‍റെ കൃത്യമായ കാരണം പ്രതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല..  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.