Bhopal: മകന്‍ അമ്മയെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു.ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറ‍ഞ്ഞതാണ് കൊലപാതകത്തിലേയ്ക്ക്  നയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.  67കാരിയായ അസ്മ ഫാറൂഖിനെയാണ് 32 കാരനായ മകന്‍ ഫർഹാൻ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.


Also Read:  Crime News: എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കി


മക്കളായ അത്തഹുള്ള, ഫർഹാൻ എന്നിവർ‌ക്കൊപ്പമാണ് അസ്മ താമസിച്ചിരുന്നത്.  ചൊവ്വാഴ്ച വീട്ടിലെത്തിയ  ഫർഹാനും അമ്മ  അസ്മയും തമ്മില്‍  വിവാഹത്തെച്ചൊല്ലി വാക്ക് തര്‍ക്കം നടന്നു. ഇതിനിടെ , അടുത്തിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട്  ഫർഹാന്‍  അമ്മ  അസ്മയെ ആകമിക്കുകയായിരുന്നു. 


Also Read:  Crime News: അശ്ലീല ചിത്രം കണ്ട് 7 വയസുകാരിയെ പീഡിപ്പിച്ച 10 വയസുകാരന്‍ അറസ്റ്റില്‍


 വീട്ടിലെത്തി അത്തഹുള്ളയാണ് അസ്മയെ ചോരയിൽ കുളിച്ചനിലയിൽ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അസ്മ മരിച്ചിരുന്നു.  ടെറസില്‍നിന്ന് വീണ് അപകടം സംഭവിച്ചതാണെന്നായിയൂന്നു ഫര്‍ഹാന്‍ സഹോദരനോട് ആദ്യം പറഞ്ഞത്. എന്നാല്‍, ഫര്‍ഹാന്‍ രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കുന്നത് ശ്രദ്ധയിപ്പെട്ട അത്തഹുള്ള കാര്യം തിരക്കിയപ്പോഴാണ് കൊലപാതക വിവരം  പുറത്തുവരുന്നത്‌. കൂടാതെ, പൊലീസിനെ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഫര്‍ഹാന്‍  ഭീഷണിപ്പെടുത്തി.
  
എന്നാല്‍, ഫര്‍ഹാന്‍റെ ഭീഷണി വകവയ്ക്കാതെ അത്തഹുള്ള വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.  


ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് പ്രതി ഫര്‍ഹാന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ