വീട്ടിൽ ആരുമില്ലാത്തപ്പോൾ പലതവണ പീഡനം; 16കാരി ഗർഭിണിയായപ്പോള്‍ അസമിലേക്ക് കടന്നു, ഒടുവിൽ പൂട്ടിട്ട് പോലീസ്
പ്രതിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ലഭ്യമല്ലാതിരുന്നിട്ടും അതിഥി തൊഴിലാളികൾ താമസിച്ച് വരുന്ന വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
തിരുവനന്തപുരം: പതിനാറ് കാരിയെ പീഡിപ്പിച്ച ആസ്സം സ്വദേശി വിളപ്പിൽശാലയിൽ പിടിയിൽ. അസം സ്വദേശി ഷാരൂഖാൻ എന്ന് വിളിക്കുന്ന റിബുൻ അഹമ്മദിനെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്‌തു. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതാടെയാണ് സംഭവം പുറത്തായത്. ഇറച്ചി കോഴി വിൽപ്പന നടത്തുന്ന പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്തിന്റെ കടയിലെ ജീവനക്കാരനായ പ്രതി പ്രേമം നടിച്ച് പെൺകുട്ടിയെ വശത്താക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി പലതവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ് നാടുവിട്ട പ്രതി അസ്സമിലേക്ക് കടന്നു. പിന്നീട് കേരളത്തിൽ തിരിച്ചെത്തിയ പ്രതി വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തു വരികെയായിരുന്നു. പ്രതിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ലഭ്യമല്ലാതിരുന്നിട്ടും അതിഥി തൊഴിലാളികൾ താമസിച്ച് വരുന്ന വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
Read Also: മദ്യപിച്ച് അഭിഭാഷകന്‍ അമിതവേഗത്തിലോടിച്ച കാർ യുവതിയെ ഇടിച്ച് തെറിപ്പിച്ചു
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ വി ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരപ്രകാരം കാട്ടാക്കട ഡി വൈ എസ് പി കെ എസ് പ്രശാന്ത് കുമാറിന്റെ നിർദ്ദേശാനുസരണം വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ എൻ സുരേഷ് കുമാർ എസ് ഐ ഗംഗാപ്രാസാദ്, എ എസ് ഐ ആർ വി ബൈജു, ആനന്ദക്കുട്ടൻ സി പി ഒ മാരായ ഹരി, രജീഷ് . അജിൽ ജയശങ്കർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടിയെ കൗൺസിലിംങിന് വിധേയമാക്കിയിരിക്കുകയാണ്. പ്രതിയെ ഇന്ന് കാട്ടാക്കട ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് കോടതി മുൻപാകെ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...