മലപ്പുറം: ആറുമാസം പ്രായമായ സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി യുവാവ്. കോട്ടക്കല്‍ സ്വദേശി ഹഫ്സലാണ് കുട്ടിയുമായി വീടിന് മുകളില്‍ കയറിയത്. യുവാവിനെയും കുഞ്ഞിനെയും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് താഴെയിറക്കുകയായിരുന്നു.  കോട്ടക്കല്‍ സ്വദേശി അഫ്‌സലാണ് കുട്ടിയുമായി വീടിനു മുകളില്‍ കയറിയത്. 

COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: Arrest: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി ഷാനുവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


ഒരു കയ്യില്‍ കുട്ടിയും മറുകയ്യില്‍ രണ്ടു കത്തികളുമായിട്ടായിരുന്നു ആത്മഹത്യ ഭീഷണി. അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യ പിതാവിന് കുട്ടിയെ കൈ മാറുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു മണിയോടെ യുവാവിനെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു കീഴടക്കി. മാനസിക ദൗര്‍ബല്യമുള്ളയാളാണ് യുവാവെന്നു പറയുന്നു. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്‌സലിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ ആശുപത്രിയിലേക്ക് മാറ്റുവെന്ന് പൊലീസ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.