Crime News : തിരുവനന്തപുരത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Women Found Dead in Trivandrum : സാന്ദ്രയുടെ മൃതദേഹം വായിൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലും, മൂക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു. തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത്
തിരുവനന്തപുരത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്താണ് സംഭവം നടന്നത്. സാന്ദ്ര എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസ്സായിരുന്നു. പ്ലാമൂട് സ്വദേശി സേവ്യറൂടെ മകളാണ് മരിച്ച നിലയിൽ കണ്ടെത്തിയ സാന്ദ്ര. സാന്ദ്രയുടെ മൃതദേഹം വായിൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലും, മൂക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു. ഇന്നലെ, ജനുവരി 4 നാണ് സാന്ദ്രയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. മരണം നടക്കുന്ന സമയത്ത് സാന്ദ്രയുടെ അച്ഛൻ സേവ്യറും, ഭാര്യയും, സഹോദരനും വീട്ടിനുള്ളിൽ തന്നെ ഉണ്ടയായിരുന്നു. സാന്ദ്രയുടെ മുറിക്കുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സാന്ദ്ര ഒരുപാട് നേരമായി മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന്, അമ്മ വാതിൽ പുറത്തു നിന്ന് തുറന്ന് നോക്കിയപ്പോഴാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് ഇത് ആത്മഹത്യയാണ്.
ALSO READ: എറണാകുളം കാലടിയിൽ സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പിടിയിൽ
അതേസമയം തൃശൂർ തളിക്കുളത്ത് ഇന്നലെ, ജനുവരി 4 ന് സ്ത്രീയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബ് ആണ് കൊലപാതകം നടത്തിയത്. ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണയം വെയ്ക്കാൻ സ്വർണ ആവശ്യപ്പെട്ടതാണ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാനും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും.
ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണത്തിന് ആവശ്യം വന്നപ്പോൾ ഹബീബ് ഷാജിതയോട് സ്വർണ്ണം പണയപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാജിത സ്വർണം നൽകിയില്ല. ഇത് പിന്നീട് ഇരുവരും തമ്മിൽ വഴക്കിന് കാരണമായി. ഷാജിത തളിക്കുളത്തെ ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വർണം നൽകാത്തതിന്റെ ദേഷ്യത്തിൽ ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഷാജിതയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...