Crime: ഇറച്ചിക്കടകളിലെ ജീവനക്കാർ തമ്മിൽ തർക്കം; അവസാനം കത്തിക്കുത്തിൽ
അടുത്തടുത്ത ഇറച്ചി സ്റ്റാളിലെ ജീവനക്കാർ നേരത്തേയുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ സംഘർഷത്തിലെത്തിയത്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇറച്ചിക്കടയിലുണ്ടായ തർക്കം കത്തിക്കുത്തിൽ അവസാനിച്ചു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ശ്രീകാര്യം മുസ്ലീം പള്ളിക്കു മുന്നിലാണ് സംഭവം. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്.
അടുത്തടുത്ത ഇറച്ചി സ്റ്റാളിലെ ജീവനക്കാർ നേരത്തേയുണ്ടായ വാക്കുതർക്കമാണ് കത്തി ഒടുവിൽ സംഘർഷത്തിലെത്തിയത്. സംഭവത്തിൽ ചെമ്പഴന്തി സ്വദേശികളായ ഹർഷാദ്, നാസിം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: സ്ത്രീധനം കിട്ടിയില്ല; ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്
സംഭവത്തിൽ പരിക്കേറ്റവരെ മെഡി.കോളേജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം കസ്റ്റഡിയിലുള്ള ഹർഷാദ് കൊലക്കേസിലെ പ്രതിയാണ്. പരിക്കേറ്റ ഷിബുവും നിരവധി കേസുകളിൽ പ്രതിയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...