Trivandrum: നെയ്യാറ്റിൻകര ആര്യൻകോട്ടിൽ മധ്യവയസ്‌ക കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉറങ്ങുന്നതിനിടയിൽ മെഴുക് തിരിയിൽ നിന്ന് തീ പടർന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ആര്യൻകോട് പുഴനാട്ടിൽ മണ്ണാംകോണം പുത്തൻവീട്ടിൽ സതി (50)യെ ആണ്  വീടിനുള്ളിൽ  കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിടപ്പുമുറിയിൽ നിലത്തു കത്തി കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടത്. നിർമ്മാണ തൊഴിലാളിയായ സതി അമിത മദ്യപാന ശീലമുള്ള ആളാണ്. നിലത്തു മെത്ത വിരിച്ചാണ് പതിവായി കിടക്കുന്നത്. കിടക്കക്ക് സമീപത്തിരുന്ന മെഴുകുതിരി മെത്തയിൽ കത്തിപടർന്നാകാം അപകടം എന്നാണ് പ്രാഥമിക വിവരമായി പോലീസ് പറയുന്നത്.  


അവിവാഹിതനാണ് പഞ്ചായത്ത് അനുവദിച്ച വീട്ടിൽ ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രദേശവാസികളും ഞെട്ടലിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.