യുവതിയുടെ സ്കൂട്ടർ തടഞ്ഞ് പെട്രോളൊഴിച്ചു,ഒന്നേകാൽ ലക്ഷം തട്ടിയെടുത്ത് ഭർത്താവും സംഘവും മുങ്ങി
പിന്നീട് യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അടൂർ മുണ്ടപ്പള്ളി കാട്ടിൽ മുക്ക് ഭാഗത്ത് വെച്ചാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്
പത്തനംതിട്ട: അടൂരിൽ യുവതിയെ ആക്രമിച്ച് പണം കവർന്ന് ഭർത്താവും സംഘവും.വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.അടൂർ ഇസാഫ് സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റ് ആയ യുവതിയെ ആണ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞ് നിർത്തി ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
പിന്നീട് യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അടൂർ മുണ്ടപ്പള്ളി കാട്ടിൽ മുക്ക് ഭാഗത്ത് വെച്ചാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ചാരുംമൂട് താമരക്കുളം തുണ്ടിൽ വീട്ടിൽ അശ്വതിയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് തെങ്ങമം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളും ചേർന്നാണ് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്.
Also Read: പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ
മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തുള്ള ഇടപാടുകാരിനിന്ന് പണം ശേഖരിച്ച് തിരികെ വരുമ്പോൾ അശ്വതിയെ തടഞ്ഞുനിർത്തി സ്കൂട്ടർ മറിച്ചിട്ട ശേഷം പണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നഇതിനുശേഷം കൃഷ്ണകുമാർ അശ്വതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.
അശ്വതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി . ഇതോടെ പണം അടങ്ങിയ ബാഗുമായി ഭർത്താവും കൂട്ടരും ബൈക്കിൽ കടന്നു കളയുകയായിരുന്നു. അശ്വതിയെ ഉടൻതന്നെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. ഭർത്താവ് കൃഷ്ണകുമാറിനെതിരെ അശ്വതി അടൂർ പോലീസിൽ പരാതി നൽകി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...