Crime: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു
മുറിയിൽ ബല പ്രയോഗം നടന്നതിൻറെയും ലക്ഷണങ്ങളുണ്ട്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം
കോട്ടയം: കഴുത്തിൽ ഷോൾ മുറുക്കി ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കോട്ടയം അയർക്കുന്നത്താണ് സംഭവം. അമയന്നൂർ പതിക്കൽ വീട്ടിൽ സുധീഷ് (40)ഭാര്യ ടിന്റു (34) എന്നിവരാണ് മരിച്ചത്.
സുധീഷ് ഇരു കൈകളുടെയും ഞരമ്പുകളും മുറിച്ചിരുന്നു. മുറിയിൽ ബല പ്രയോഗം നടന്നതിൻറെയും ലക്ഷണങ്ങളുണ്ട്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. മൃതദേഹം തുണികളിട്ട് മൂടിയ നിലയിലായിരുന്നു നാട്ടുകാര്‍ കണ്ടെത്തിയത്.
വിദേശത്തുള്ള സുധീഷ് ഭാര്യയെയും മകനെയും കൂടെ കൊണ്ട് പോകാനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയിരുന്നു. ഇവരുടെ മകനെ അടുത്ത ബന്ധു വീട്ടിലും ആക്കിയിരുന്നു. എന്നാൽ എപ്പോഴാണ് സുധീഷും ടിൻറുവും തിരിച്ചെത്തിയതെന്ന് ബന്ധുക്കൾക്കും അറിയില്ല.
ബലാത്സംഗം ചെയ്ത് കൊന്നു, മൃതദേഹത്തോടും ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദിൽ
ഇരുപത്തിനാലുകാരിയായ യുവതിയെ ബലാത്സം ചെയ്ത് കൊന്ന ശേഷം മൃതദേഹത്തോടും ലൈംഗികാതിക്രമം നടത്തിയ 25കാരൻ അറസ്റ്റിൽ. തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൌണിലാണ് മനസാക്ഷിയെ സംഭവം നടന്നത്. കൺസ്ട്രക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന പ്രതി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...