തൃശൂരിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി
കൊല നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് പോയ അനീഷിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
തൃശൂർ: വെള്ളിക്കുളങ്ങരയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി കേസിൽ മകൻ കീഴടങ്ങി. തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് പോലീസിന് മുൻപിൽ കീഴടങ്ങിയത്. പുലർച്ചെ രണ്ട് മണിയോടെ സിറ്റി പോലീസ് കമ്മിഷണർ ഓഫിസിലെത്തിയാണ് അനീഷിന്റെ കീഴടങ്ങൽ. അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് പോയ അനീഷിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
ഇഞ്ചക്കുണ്ട് സ്വദേശി 60 വയസ്സുള്ള കുട്ടൻ, ഭാര്യ 55 വയസ്സുള്ള ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കഴിഞ്ഞ ദിവസം കൊല്ലപ്പെടുത്തിയത്. ഇന്നലെ (ഏപ്രിൽ 10) രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. വീടിന് പുറത്ത് റോഡിൽ പുല്ല് ചെത്തുകയായിരുന്ന കുട്ടനെയും ചന്ദ്രികയെയും വെട്ടുകത്തിയുമായി എത്തിയ അനീഷ് ആക്രമിക്കുകയായിരുന്നു. ആദ്യം അച്ഛൻ കുട്ടനെയാണ് വെട്ടിയത്. ഇത് കണ്ട് ഭയന്നോടിയ ചന്ദ്രികയെ അനീഷ് ഓടിച്ചിട്ട് വെട്ടി. മുഖത്ത് വെട്ടി മുഖം വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...