റാഞ്ചി : ജാർഖണ്ഡിൽ 11 വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസിൽ പിടിയിലായ പ്രതികൾ എല്ലാവരും 10നും 15 വയസിനും ഇടയിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ആറ് പേരെയും ജുഡൂഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടി കുടുംബത്തോടൊപ്പം സമീപ ഗ്രാമത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം. കല്യാണ വീട്ടിലെ പരിപാടിക്കിടെ നൃത്തം ചെയ്ത പെൺകുട്ടിയും പ്രതികളായ ആൺകുട്ടികളിൽ ചിലരും തമ്മിൽ വാക്കേറ്റത്തിലായി. ഇതിലൊരാളെ പെൺകുട്ടിക്ക് പരിചയമുള്ളതമായിരുന്നുയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


കല്യാണ വീട്ടിലെ പരിപാടിക്ക് ശേഷം രാത്രിയിൽ തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതികളായ ആൺകുട്ടികൾ തടഞ്ഞ് നിർത്തുകയായിരുന്നു. ശേഷം ഇരയെ പിടിച്ച് വലിച്ച് ഒഴിഞ്ഞ് ഇടത്തേക്ക് കൊണ്ടുപോയി കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തക്കൾ ഉടൻ തന്നെ ഓടി പോയി മാതാപിതാക്കളെ സംഭവം അറിയിച്ചു. മാതാപിതാക്കളെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തുയെന്ന് പോലീസിനെ ഉദ്ദരിച്ചു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യൻ റിപ്പോർട്ട് ചെയ്യുന്നു. 


സമൂഹത്തിൽ തങ്ങൾ ഒറ്റുപെടുമെന്ന് ഭയന്ന് സംഭവം നടന്നതിന് ശേഷം ആദ്യം ഇരയുടെ മാതാപിതാക്കൾ പ്രതികൾക്കെതിരെ പരാതി നൽകാൻ വിസമ്മതിച്ചു. പിന്നീട് ഏപ്രിൽ 21 വ്യാഴാഴ്ച പോലീസിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണം തുടരുകയാണെന്ന് കുന്തി എസ്പി അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.