തിരുവനന്തപുരം : പട്ടാപകൽ വനിതാ ഡോക്ടർക്ക് നേരെ അത്രികമം.കിളിമാനൂരിൽ 57കാരൻ പോലീസിന്റെ പിടിയിൽ. വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിയ്ക്കാൻ ശ്രമിച്ച കുറ്റത്തിന് നഗരൂർ സ്വദേശി  മനോഹരൻ എന്ന് വിളിക്കുന്ന ശശികുമാർ (57) ആണ് പിടിയിലായത്. ഇന്ന് ഡിസംബർ 14ന് രാവിലെ 8.10 നായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എം.സി റോഡിൽ സിവിൽ സ്റ്റേഷന് സമീപം വനിതാ ഡോക്ടർ ബസിൽ നിന്നിറങ്ങി വരുമ്പോളായിരുന്നു അതിക്രമം നടന്നത്. എതിർവശത്തുകൂടി നടന്നുവരിയായിരുന്ന പ്രതി ഡോക്ടറുടെ കയ്യിൽ കയറി പിടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി തന്റെ കയ്യിൽ കരുതിയിരുന്ന കുട ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി ആക്രമിക്കുകയുമായിരുന്നു. 


ALSO READ : യുവതിയെ ജിന്ന് ബാധിച്ചു,ശരീരത്തിൽ പ്രേതം;ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിക്ക് മര്‍ദ്ദനം


തുടർന്ന് യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തി ശേഷം പ്രദേശത്ത് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. 


കിളിമാനൂർ ഐഎസ്എച്ച് ഒ എസ്. സനൂജ്, എസ് ഐമാരായ വിജിത്ത്.കെ.നായർ, സുനിൽകുമാർ , എഎസ് ഐ ഷജിം, എസ് സിപിഒ ഷംനാദ്, സിപിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.