Alappuzha : മാവേലിക്കരയിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ (Murder)  ശ്രമിച്ചതിന് ശേഷം മകൻ ആത്മഹത്യക്ക് (Suicide) ശ്രമിച്ചു. കൂടാതെ വീടിന് തീയിടുകയും (Arson) ചെയ്തിരുന്നു. മദ്യലഹരിയിൽ വീട്ടിലെത്തിയ മകനും അമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ വീടിന് തീയിടും അമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാവേലിക്കര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട്അഞ്ചരയോടെയായിരുന്നു സംഭവം. വീടിന് തീപിടിച്ചത് കണ്ട് ഓടി കൂടിയ നാട്ടുകാരുടെയും, അവിടെ രക്ഷപ്രവർത്തനത്തിനെത്തിയ  പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥരുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം.


ALSO READ: Crime News: ഭര്‍ത്താവ് ജയിലില്‍, യുവാവുമായി രഹസ്യബന്ധം; ഇരുവരേയും നഗ്നരാക്കി പരേഡ് നടത്തിച്ച് നാട്ടുകാര്‍


കാട്ടുവള്ളി നമ്പോളിൽ സ്വദേശിയായ സുരേഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സുരേഷിന്റെ 'അമ്മ രുഗ്മിണിയെയാണ് സുരേഷ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാണ്.


ALSO READ: Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്


മദ്യപിച്ചെത്തിയ സുരേഷ് അമ്മയുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീയിടുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് വീടിന് ഉള്ളിലേക്ക് തീ പടരുകയും, സാധനങ്ങൾ കത്തി നശിക്കാൻ ആരംഭിക്കുകയും ചെയ്തു. തുടർന്ന് തീ പടർന്ന് പിടിക്കാനും ആരംഭിച്ചു. വിവരത്തെ തുടർന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ  എത്തിയാണ് തീ അണച്ചത്.


ALSO READ: MDMA, LSD, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി 4 പേർ പൊലീസ് പിടിയിൽ


എന്നാൽ ഈ സമയം കത്തി കൈയിൽ പിടിച്ച് ഭീഷണി മുഴക്കി നിന്ന സുരേഷിനെ നേരിടാൻ ആർക്കും കഴിഞ്ഞില്ല. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും സുരേഷ് അമ്മയുടെ കഴുത്ത് കത്തി കൊണ്ട് മുറിക്കുകയായിരുന്നു. പിന്നീട് ആതമഹത്യക്ക് ശ്രമിച്ച സുരേഷിനെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.