കൊല്ലം : തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണം ബംപർ ലോട്ടിറയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേവദാസ് തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപിച്ചു. എന്നാൽ ലോട്ടറി നറുക്കെടുപ്പിന് മുമ്പായി ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചപ്പോൾ അത് നൽകാൻ വിസമ്മതിച്ചു. ടിക്കറ്റിന്റെ പേരില്‍ ത‍ര്‍ക്കവും തുടർന്ന് വാക്കേറ്റത്തിനിടെ അജിത് ദേവദാസിന്റെ കൈയ്യില്‍ വെട്ടുകയായിരുന്നു.


ALSO READ : Arrest: വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന യുവാക്കൾ അറസ്റ്റിൽ


വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണെന്ന് പോലീസ് അറിയിച്ചു. അജിത്തിനെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.