Principal MDMA Arrest: എംഡിഎംഎയുമായി വയനാട്ടിൽ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാൾ അറസ്റ്റിൽ
Principal Arrested with Mdma: ഇത് എവിടെ നിന്നാണ് എത്തിച്ചത്. ആരാണ് ഇയാൾക്ക് നൽകിയത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. പോലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
വയനാട്: വൈത്തിരിയിൽ 0.26 ഗ്രാം എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാൾ അറസ്റ്റിൽ. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍രഘുനന്ദനം വീട്ടില്‍ ജയരാജിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം സഞ്ചരിച്ച വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്.ഐ പി.വി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇത് എവിടെ നിന്നാണ് എത്തിച്ചത്. ആരാണ് ഇയാൾക്ക് നൽകിയത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. പോലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
എന്താണ് എംഡിഎംഎ
മെത്തിലിനെഡിയോക്‌സി-എൻ-മെത്താംഫെറ്റാമൈൻ എന്നാണ് ഇതിൻറെ പൂർണരൂപം. 1 ഗ്രാമിൽ താഴെയുള്ള എംഡിഎംഎയുടെ ഒരു ഡോസിന് ഏകദേശം 3,000 രൂപയാണ് വില. ഇനി പിടിക്കപ്പെട്ടാലോ പണി പാലും വെള്ളത്തിൽ കിട്ടും. 0.5 ഗ്രാമോ അതിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം ഒരു കിലോയിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് തുല്യമായ കുറ്റമാണ്.
ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ ആണ് ഭൂരിഭാഗം സ്ഥലത്തും കാണുന്നത്. ഇത് സാധാരണയായി ബെംഗളൂരുവിൽ നിന്നാണ് ലഭിക്കുന്നതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു കച്ചവടക്കാരിൽ ഭൂരിഭാഗവും നഗരങ്ങളിൽ ജോലിയുള്ള വിദ്യാർത്ഥികളോ യുവാക്കളോ ആണ്. എന്നാൽ സാധാരണ കണ്ട് വരുന്ന പ്രവണതയിൽ അഞ്ച് ഗ്രാമോ അതിൽ കൂടുതലോ ഉള്ളവരുമായി പിടിക്കപ്പെടുന്നവർ മയക്കു മരുന്ന് കടത്തുകാർ ആണെന്നാണ് പോലീസ് പറയുന്നത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.