Poojapura Twin Murder : തിരുവനന്തപുരത്ത് മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
കുടുംബ വഴക്കിൽ തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു.
Thiruvananthapuram : പൂജപുര മുടവൻ മുകളിൽ ഇരട്ട കൊലപാതകം. മകളുടെ ഭർത്താവിന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുകൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരണ് കുത്തേറ്റ് മരിച്ചത്. പ്രതിയായ അരുൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കുടുംബ വഴക്കിൽ തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു. ഭാര്യ വീട്ടിലെത്തിയ അരുണുമായി സുനിലും അഖിലും വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുനിലിന്റെ കഴുത്തിനും മകൻ അഖിലിന്റെ നെഞ്ചിലുമാണ് അരുൺ കുത്തിയത്. അതീവ ഗുരുതരമായി പരിക്കേറ്റ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ALSO READ : Kottayam Murder | കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; കാൽപ്പാദം വെട്ടിമാറ്റിയ നിലയിൽ, പ്രതികൾ കീഴടങ്ങി
കൃത്യം നടത്തിയതിന് ശേഷം പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് പൂജപ്പുര ജങ്ഷനിൽ വെച്ച് പൊലീസ് അരുണിനെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...