Pune: ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി  യുവതി. കോഴിയുടെ രക്തം കുടിപ്പിച്ചതായും ഭര്‍തൃ പിതാവ് ലൈംഗികപീഡനം നടത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

33 കാരിയായ യുവതി  2018 മുതൽ അമ്മായിയമ്മ  തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.  കൂടാതെ,  ഗർഭച്ഛിദ്രത്തിന്  ഭര്‍തൃ പിതാവ് നിർബന്ധിച്ചുവെന്നും  യുവതി  ആരോപിച്ചു. 


യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  യുവതിയുടെ ഭര്‍ത്താവും  പിതാവും അറസ്റ്റിലായി.  ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.  അമ്മായിയമ്മയ്‌ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


അതേസമയം, യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്‍റെ  നിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തരം ക്രൂര കൃത്യങ്ങള്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 


Also Read: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ


2018 ഡിസംബറില്‍ വിവാഹിതരായ ഡിപ്ലോമ എഞ്ചിനീയറായ യുവാവും യുവതിയും കഴിഞ്ഞ 4 മാസമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.  യുവതി പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്നും  സംഭവുമായി  ബന്ധപ്പെട്ട് മൂന്നു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും  ഭോസാരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിതേന്ദ്ര കദം  പറഞ്ഞു.


Also Read: Actress Payal Ghosh : നടി പായൽ ഘോഷിന് പരിക്ക്, അജ്ഞാതരുടെ ആസിഡ് ആക്രമണമാണെന്ന് നടി


ഇന്ത്യൻ ശിക്ഷാ നിയമം,   IPC 498 (A), 354 (A), 323, 504, 506, 34 എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസ്  കൂടാതെ,  മഹാരാഷ്ട്രയിലെ  Black Magic Act, 2013 പ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി  അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക