തൃശൂർ: കുന്നംകുളത്ത് അമ്മയെ മകൾ വിഷം കൊടുത്ത് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപ് തൃശൂരിൽ വീണ്ടും മാതൃഹത്യ. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്താണ് മകൻ അമ്മയെ ​ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ സംഭവം നടന്നത്. ശോഭന (55) ആണ് മകൻ വിഷ്ണുവിന്റെ (24) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ശോഭനയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം. കൊല നടത്തിയ ശേഷം പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ അറിയിക്കകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതി ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. പ്രതിയുടെ ഷർട്ടിലെ ചോരക്കറ കണ്ട പോലീസ് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. താലൂർപാടം എന്ന സ്ഥലത്ത് ഇവർക്ക് സ്വന്തമായുണ്ടായ വീട് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു. ഇതാവശ്യപ്പെട്ട് വിഷ്ണു പതലവണ ശോഭനയെ സമീപിച്ചിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും പണത്തെ ചൊല്ലി ഇരുവരും തർക്കമുണ്ടാകകയും പ്രതി അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. 


Also Read: Crime News: തൃശൂരിൽ സ്വത്തിന് വേണ്ടി അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു!


 


ടോറസ് ലോറി ഡ്രൈവറാണ് വിഷ്ണു. ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് വിഷ്ണു മടങ്ങിയെത്തുന്നത്. അമ്മയും മകനും തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ഇരുവരും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്നും അച്ഛനും സഹോദരിയും പറഞ്ഞു. അയൽക്കാരിൽ ഇത്തരത്തിലുള്ള പ്രതികരണമാണ് പോലീസിന് ലഭിച്ചത്. ബഹളമോ ഉച്ചത്തിൽ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നാണ് ഇവർ പറയുന്നു. ചാലക്കുടി ഡിവൈഎസ്പിസി ആര്‍ സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.