Shocking: വീടിന് മുന്നിൽ നിർത്തിയിട്ട ടിപ്പർലോറി കത്തി നശിച്ച നിലയിൽ
ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ ആയിരുന്നു വാഹനം നിന്ന് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്
തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി കത്തി നശിച്ച നിലയിൽ. വെള്ളറട മത്തോട്ടം സ്വദേശി ജയകുമാറിന്റ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ആണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ ആയിരുന്നു വാഹനം നിന്ന് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിനകത്തായിരുന്നു ആദ്യം തീ കത്തിയതെന്ന് വീട്ടുകാർ പറയുന്നത്. എന്നാൽ തീ പിടുത്തത്തിൻറെ കാരണം വ്യക്തമല്ല.
സ്ഥലത്ത് ഒാടിയെത്തിയ സമീപവാസികളും ഫയർഫോഴ്സും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ നാലുദിവസമായി വീടിനുമുന്നിൽ നിർത്തിയിരിക്കുകയായിരുന്നു ലോറി. സംഭവത്തിൽ വീട്ടുകാർ വെള്ളറട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.