പാറ്റ്ന : ഫോൺ വിളിച്ചുകൊണ്ട് നിന്നിരുന്ന സത്രീയെ ബലമായി ചുംബിക്കുന്ന യുവാവിന്റെ വീഡിയോ പുറത്ത്. ബിഹാറിലെ ജാമുയി ജില്ലയിൽ ഈ കഴിഞ്ഞ മാർച്ച് പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. യുവാവ് സ്ത്രീയെ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാമുയിലെ സദർ അശുപത്രിയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെയാണ് യുവാവിന്റെ അതിക്രമം ഉണ്ടായിരിക്കുന്നത്. ആശുപത്രി വളപ്പിൽ പകൽ വെളിച്ചത്തിലാണ് ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ അജ്ഞാതന്റെ അതിക്രമം ഉണ്ടായിരിക്കുന്നത്. 


റിപ്പോർട്ടുകൾ അശുപത്രിയുടെ മതിൽ ചാടി കടന്നു വന്ന ഒരാൾ ഫോൺ വിളിച്ചുകൊണ്ട് നിന്ന ആരോഗ്യ പ്രവർത്തകയെ കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന് അവരെ ബല പ്രയോഗത്തിലൂടെ ചുംബിക്കുകയും ശേഷം അയാൾ അവിടെ നിന്നും കടന്നു കളയുകയുമായിരുന്നു.


ALSO READ : Bribe Case Video: ബിജെപി എംഎൽഎയുടെ മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍!! വീഡിയോ വൈറല്‍



"എന്തിനാണ് അയാൾ വന്നതെന്നും ആരാണ് അയാളെന്ന് എനിക്കറിയില്ല. ഞാൻ അയാളോട് എന്താണ് ചെയ്തത്? അയാൾ എന്നെ ഇരയാക്കാൻ ശ്രമിച്ചപ്പോൾ ഞാൻ എതിർക്കാൻ നോക്കി, അശുപത്രിയിലുള്ള മറ്റുള്ളവരെ വിളിച്ചു. അതിനുള്ളിൽ അയാൾ രക്ഷപ്പെട്ട് കളഞ്ഞു. അശുപത്രിയുടെ ചുറ്റുമതിൽ വളരെ ഉയരം കുറഞ്ഞതാണ്. ദിവസവും ആശുപത്രിയിൽ വരുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അവിടെ മുള്ള് വേലി സ്ഥാപിക്കാൻ ഞാൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു" ആക്രമണത്തിന് ഇരയായ ആരോഗ്യ പ്രവർത്തക ഹിന്ദി ചാനലായ ആജ് തക്കിനോട് പറഞ്ഞു.


ആരോഗ്യ പ്രവർത്തകയുടെ പരാതി പ്രകരാം ജാമുയി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം അരംഭിച്ചുയെന്ന് പോലീസ് അറിയിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്ന് പകൽ വെളിച്ചത്തിൽ ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമെന്നും ജാമുയി പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.