18 കാരനെ തട്ടി കൊണ്ടു പോയി; കമ്മല്‍ ബെന്നിയും മകനും അടക്കം അറസ്റ്റിൽ
അജിത്തിനെ വടിവാളുകാണിച്ചു പ്രതികൾ തട്ടികൊണ്ടു പോവുകയായിരുന്നു
കൊച്ചി: 18-കാരനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ കേസിൽ ആറ് പേർ അറസ്റ്റിൽ.കടവന്ത്ര, കോർപ്പറേഷൻ കോളനിയിൽ ബെന്നി എന്ന ആൻറണി ജോസഫ്, തിരുവനന്തപുരം സ്വദേശി ബിവിൻ, വൈറ്റില സ്വദേശി ഷാജൻ 17 വയസ്സുകാരായ രണ്ടു പേരെയുമാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകീട്ട് എരൂർ പഴയ വാട്ടർ ടാങ്ക് ഭാഗത്ത്. മോറെക്കാട്ടു വീട്ടിൽ. അജിത്തിനെ വടിവാളുകാണിച്ചു പ്രതികൾ തട്ടികൊണ്ടു പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ അജിത്തിനെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും കണ്ടെത്തി.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ വി. ശശിധരന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമീപ പ്രദേശങ്ങളിലെ നിരവധി സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് വൈറ്റില ആർഎസ്സിറോഡ് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ആൻറണി ജോസഫ് എന്ന കമ്മല്‍ ബെന്നി തന്റെ പ്രായപൂർത്തിയാകാത്ത മക്കൾക്കും മറ്റും കഞ്ചാവും മയക്ക് മരുന്നും നൽകി അടിമകളാക്കി കൊണ്ടു നടക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പിടികൂടിയവരിൽ ഒരാൾ കമ്മലു ബെന്നിയുടെ ഇളയ മകനാണ്. പോലീസിനെ കണ്ട് ഓടി രക്ഷപെട്ട പ്രായപൂർത്തിയാകാത്തയാൾ കമ്മലു ബെന്നിയുടെ മൂത്ത മകനാണ് എന്ന് പോലീസ് പറഞ്ഞു.
ALSO READ : Sharon Murder Case: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...