Kochi: തോപ്പുംപടിയിൽ ആറ് വയസുകാരിക്ക് പിതാവിൽ നിന്ന് ക്രൂരമർദനം
കുട്ടിയുടെ ദേഹമാകെ അടിയേറ്റ പാടുകൾ ഉണ്ട്. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി
എറണാകുളം: കൊച്ചി തോപ്പുംപടിയിൽ ആറ് വയസുള്ള പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് സേവിയർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹമാകെ അടിയേറ്റ പാടുകൾ ഉണ്ട്. കുട്ടിയെ കെയർ ഹോമിലേക്ക് (Care home) മാറ്റി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് സംഭവത്തിൽ ഇടപെട്ടത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടതിനെ തുടർന്ന് പൊലീസിൽ (Police) വിവരം അറിയിക്കുകയായിരുന്നു.
ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി താമസിക്കുന്ന ഇയാളുടെ കൂടെയായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടി പഠിക്കാത്തതിനാലാണ് മർദിച്ചതെന്നാണ് ഇയാളുടെ വിശദീകരണം. ഇയാൾ ഇടക്കിടെ കുഞ്ഞിനെ ഉപദ്രവിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്നാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.
കുട്ടിയുടെ ശരീരത്തിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പാടുകൾ ഉണ്ട്. ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട അയൽക്കാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...