കണ്ണൂർ: കണ്ണൂർ കുഞ്ഞിമംഗലത്ത് യുവതിയുടെ മുഖത്ത് ഹിറ്റ് സ്പ്രേയടിച്ച് മാലയും പണവും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി. പ്രമോദിനെയാണ്
പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനു സമീപത്തെ സഞ്ജന മിനി ഷോപ്പുടമയുടെ സ്വർണ മാലയും പണവും പ്രതി തട്ടിയെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനു സമീപത്തെ സഞ്ജന മിനി ഷോപ്പുടമയായ യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച്  സ്വർണ മാലയും പണവും പ്രതി തട്ടിയെടുത്തത്. തുണിയെടുക്കാനെന്ന വ്യാജേന ഒരു സൈക്കിളിൽ ഷോപ്പിലെത്തിയ മധ്യവയസ്കനാണ് ആക്രമണം നടത്തിയത്.

Read Also: High Court On stray Dog Attack: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്


യുവതിയുടെ മുഖത്ത് പാറ്റകളെ കൊല്ലാൻ ഉപയോഗിക്കുന്ന ഹിറ്റ് സ്പ്രേയടിച്ച ശേഷം കഴുത്തിൽ നിന്ന് 2 പവൻ വരുന്ന സ്വർണമാലയും കയ്യിലെ വളകളും ഊരിയെടുക്കുകയും പേഴ്സിൽ നിന്ന് 1500 രൂപ തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സൈക്കിളിൽ തന്നെ രക്ഷപെട്ടു. 


തുടർന്ന് പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിമംഗലത്തിനടുത്ത ചെമ്പല്ലിക്കുണ്ടിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി. പ്രമോദ് പിടിയിലായത്. തട്ടിയെടുത്ത സ്വർണമാല ഇയാൾ കുഞ്ഞിമംഗലത്തിനു തൊട്ടടുത്ത വയലപ്രയിലെ  ബാങ്കിൽ പണയം വച്ചതാണ് പൊലീസിന് തുമ്പായത്.  

Read Also: Gold Seized: നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് പരിശോധന, ഒരു കിലോയോളം സ്വർണം പിടികൂടി


റോഡരികിലെ ഒരു വീട്ടിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളുടെ ഫോട്ടോ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.