കണ്ണൂര്‍ പേരാവൂരില്‍ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, നിലത്തിട്ട് ചവിട്ടി; മകൻ പോലീസ് കസ്റ്റഡിയിൽ
Crime: പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
കണ്ണൂര്‍: കണ്ണൂർ പേരാവൂരില്‍ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മാര്‍ട്ടിന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. കഴിഞ്ഞദിവസവും വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കി. തുടര്‍ന്നാണ് പിതാവിനെ ക്രൂരമായി മര്‍ദിച്ചത്.
പിതാവിനെ ഇയാൾ നിലത്തിട്ട് ചവിട്ടി. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ് മകൻ പിതാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടത്. വിവരമറിഞ്ഞതോടെ രാവിലെ പോലീസ് സംഘം പാപ്പച്ചന്റെ വീട്ടിലെത്തി. എന്നാല്‍ ഇദ്ദേഹം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം. മകന്‍ മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...