Crime News: പുന്നപ്രയിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി
Alappuzha Crime News: കട്ടിലില്‍ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്.
ആലപ്പുഴ: പുന്നപ്രയില്‍ മധ്യവയസ്കനെ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു. ഈരേശേരില്‍ സെബാസ്റ്റ്യന്റേത് (65) കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് നടപടി.
കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്നത് തെളിഞ്ഞത്. വാക്കര്‍ കൊണ്ടുള്ള അടിയേറ്റാണ് സെബാസ്റ്റ്യൻ മരിച്ചതെന്നും മകൻ സെബിനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. മകൻ സെബിൻ ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.