Sonali Phogat Death: BJP നേതാവ് സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു.  സൊണാലിയുടെ ശരീരത്തില്‍ നിരവധി മുറിവുകൾ കണ്ടെത്തിയതായി പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"സൊണാലിയുടെ ശരീരത്തിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് വ്യക്തി മരിച്ചത് എങ്ങിനെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍  കണ്ടെത്തണം", റിപ്പോർട്ടിൽ പറയുന്നു.  സൊണാലി ഫോഗട്ടിന്‍റെ മരണം അന്വേഷിക്കാൻ ഗോവ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍  ചെയ്ത് മണിക്കൂറുകൾകമാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്‌.


സൊണാലി ഫോഗട്ട് മരിച്ച് രണ്ട് ദിവസത്തിന് ശേഷം, അവരുടെ കുടുംബാംഗങ്ങൾ സമ്മതം നൽകിയതിനെത്തുടർന്ന് വ്യാഴാഴ്ച സർക്കാർ നടത്തുന്ന ഒരു ആശുപത്രിയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടന്നിരുന്നു.   



42 കാരിയായ നടിയും BJP നേതാവുമായിരുന്ന സൊണാലി ചൊവ്വാഴ്ച ഗോവയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച്  കുടുംബം രംഗത്തെത്തിയതോടെ ഗോവ പോലീസ് സൊണാലിയുടെ രണ്ട് അടുത്ത കൂട്ടാളികളായ പേഴ്‌സണൽ അസിസ്റ്റന്‍റ്  സുധീർ സാങ്‌വാൻ, സുഖ്‌വീന്ദർ എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന്  കേസെടുത്തിരിയ്ക്കുകയാണ്. 


Also Read:  Sonali Phogat Last Video: മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും സോഷ്യല്‍ മീഡിയയില്‍ സജീവം, സൊണാലി ഫോഗട്ടിന്‍റെ അവസാന വീഡിയോ വൈറല്‍ 


സൊണാലി ഫോഗട്ടിനെ ഗോവയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സഹോദരൻ റിങ്കു ധാക്ക ആരോപിച്ചതാണ് കേസില്‍ വഴിത്തിരിവായത്‌. കൂടാതെ, ഗൂഢാലോചനയ്ക്ക് പിന്നിൽ സൊണാലിയുടെ രണ്ട് അടുത്ത കൂട്ടാളികളായ പേഴ്‌സണൽ അസിസ്റ്റന്‍റ്  സുധീർ സാങ്‌വാൻ, സുഖ്‌വീന്ദർ എന്നിവരുടെ പേരുകള്‍ ആരോപിച്ചിരുന്നു. ഇതോടെയാണ്  ഇവര്‍ക്കെതിരെ  ഐപിസി സെക്ഷൻ 302 പ്രകാരം ഗോവ പോലീസ് കേസെടുത്തത്.


സൊണാലിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ഹൃദയാഘാതമല്ല മരണകാരണമെന്ന തരത്തിലായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം. സൊണാലിയുടെ അമ്മ, സഹോദരി, മകള്‍, സഹോദരന്‍ തുടങ്ങിയവര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിന്  പ്രത്യേകത തോന്നുന്നതായും എന്തോ ഗൂഢാലോചന നടക്കുന്നതായും സൊണാലി അമ്മയുമായുള്ള അവസാന ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ, സൊണാലിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതായും കുടുംബം ആരോപിച്ചിരുന്നു.  കൂടാതെ, അവരുടെ മരണത്തോടെ ഹരിയാനയിലെ ഫാം ഹൗസിലെ സിസിടിവി ക്യാമറകളും ലാപ്‌ടോപ്പും മറ്റ് നിർണായക വസ്തുക്കളും കാണാതായതായും സഹോദരന്‍ അവകാശപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.