Sorcery: ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സ; കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു.
കോഴിക്കോട്: ത്വക്ക് രോഗത്തിന് മന്ത്രവാദ (Sorcery) ചികിത്സ നടത്തിയതിനെ തുടർന്ന് യുവതി മരിച്ചതായി (Death) പരാതി. കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശി ന്യുർജഹാനാണ് മരിച്ചത്. 44 വയസായിരുന്നു. യുവതിയുടെ ഭർത്താവ് ജമാല്‍ ആശുപത്രി (Hospital) ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ (Relatives) ആരോപിച്ചു.
ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നൂർജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ വച്ചാണെന്നാണ് ബന്ധുക്കൾ പറയുന്നത്. നൂർജഹാൻ്റെ മൃതദേഹം പൊലീസ് ഇടപെട്ട് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നാളെ നടക്കും.
Also Read: Sexual Harassment: മയക്കുമരുന്ന് നല്‍കി 17 പെൺകുട്ടികളെ പീഡിപ്പിച്ച് സ്കൂൾ ഉടമ
കഴിഞ്ഞ മാസം നവംബറിൽ സമാനമായ കേസ് കണ്ണൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പതിനൊന്ന് വയസുകാരിയാണ് ചികിത്സ നിഷേധിച്ച് മന്ത്രവാദം നടത്തിയതിനെ തുടർന്ന് മരിച്ചത്. പനിബാധിച്ച് ഗുരുതരമായിട്ടും ഫാത്തിമയ്ക്ക് മികച്ച ചികിത്സ നൽകാതെ മന്ത്രിച്ച് ഊതൽ നടത്തുക മാത്രമാണ് ചെയ്തത്.
Also Read: Murder | ഭാര്യയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞു; ഭര്‍ത്താവ് പിടിയിൽ
ഈ കേസിൽ പെൺകുട്ടിയുടെ (Girl) പിതാവ് സത്താറിനെയും സിറ്റി കുഞ്ഞിപ്പള്ളി ഇമാ (Imam) ഉവൈസിനെയും പൊലീസ് (Police) അറസ്റ്റ് ചെയ്തിരുന്നു. ഇമാം ഉവൈസിന്റെ പ്രേരണമൂലം ചികിത്സ (Treatment) തേടാതെ വേറെയും രോഗികൾ മരിച്ചിട്ടുള്ളതായും അന്ന് പരാതി ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...