കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഭക്ഷണശാലയിലുണ്ടായ വെടിവെയ്പിൽ 14 പേർ കൊല്ലപ്പെട്ടു. വെടിവെയ്പിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ജോഹന്നാസ്ബർഗിലെ സോവെറ്റോ ടൗൺഷിപ്പിലെ ഭക്ഷണശാലയിലാണ് വെടിവെയ്പുണ്ടായത്. ശനിയാഴ്ച രാത്രി ഒരു മിനിബസ് ടാക്‌സിയിൽ എത്തിയ ഒരു സംഘം ആളുകൾ ബാറിലെ ജീവനക്കാരിൽ ചിലർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൂടുതൽ കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോലീസ് ഞായറാഴ്ച രാവിലെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. പരിക്കേറ്റവരെ ക്രിസ് ഹാനി ബരഗ്‌വനാഥ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ടകളുടെ എണ്ണം പരിശോധിച്ച് ആക്രമണത്തിന് പിന്നിൽ ഒരു സംഘം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനമെന്ന് ഗൗട്ടെങ് പ്രവിശ്യാ പോലീസ് കമ്മീഷണർ ലെഫ്റ്റനന്റ് ജനറൽ ഏലിയാസ് മവേല പറഞ്ഞു.


ALSO READ: Shinzo Abe : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു; മരണം വെടിയേറ്റതിനെ തുടർന്ന്


ഭക്ഷണശാലയിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേയാണ് വെടിവെയ്പുണ്ടായത്. തുടർന്ന് ആളുകൾ ഭക്ഷണശാലയിൽ നിന്ന് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ ആക്രമത്തിന് പിന്നിൽ ആരാണെന്നും ആക്രമണത്തിന്റെ ഉദ്ദേശം എന്താണെന്നും വ്യക്തമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.