തൃശ്ശൂര്‍:  കയ്പമംഗലത്ത് യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക.
പ്രതികളുടെ  പക്കൽ നിന്നും മയക്കുമരുന്ന് കടമായി വിങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് എക്സൈസ് കണ്ടെടുത്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഹരിക്കടത്തിലെ മുഖ്യകണ്ണി ഒല്ലൂർ സ്വദേശി അരുണാണെന്ന്  ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ  കോടതിയെ സമീപിക്കും.150ല്‍പരം വിദ്യാർത്ഥികളായിരുന്നു ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ടത്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളാണിവർ. 


ഇവരിൽ പെൺകുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം കെെപ്പമംഗലത്ത്  നിന്നും  15.2 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജിനേഷ്, വിഷ്ണു എന്നിവരുടെ പക്കൽ നിന്നും വിദ്യാർത്ഥികളുടെ ലിസ്റ്റ്  കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് കടമായി വാങ്ങിയവരുടെ പട്ടികയായിരുന്നു ഇത്. 


എല്ലാവരും 17-നും 25-നും ഇടയില്‍  പ്രായമുള്ളവരാണെന്ന് എക്സെെസ് കണ്ടെത്തിയിട്ടുണ്ട് .  ലഹരി കൈമാറിയ കുട്ടികളുടെ പേര്, കൈമാറിയ തിയ്യതി എന്നിവയും ഓരോരുത്തരും എത്ര രൂപ വീതം തന്നു, ഇനി തരാനുള്ളത് എത്ര എന്നിവയെല്ലാം  ലിസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു.ലിസ്റ്റിലെ  വിദ്യാർത്ഥികളെ കണ്ടെത്തി ബോധവത്കരണം നടത്താനും  എക്സെെസ് നീക്കം നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.