സംസ്ഥാനത്ത് കൊറിയർ വഴി വൻ ലഹരിക്കടത്ത്; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു
അങ്കമാലിയിലും, കുട്ടമശേശിയിലും ഉള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം എം.ഡി.എം.എ യാണ് ജില്ലയിലെത്തിയത്. ഇതിന് മാത്രം 40 ലക്ഷം രൂപ വില വരും.
കൊറിയർ വഴി ലഹരിക്കടത്തുന്നതിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് കേസ് അന്വേഷിക്കുന്നത്. അങ്കമാലിയിലും, കുട്ടമശേശിയിലും ഉള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം എം.ഡി.എം.എ യാണ് ജില്ലയിലെത്തിയത്. ഇതിന് മാത്രം 40 ലക്ഷം രൂപ വില വരും. മഹാരാഷ്ട്രയിൽ നിന്നുമാണ് കൊറിയർ അയച്ചിട്ടുള്ളത്. സംസ്ഥാനന്തര മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിലുള്ളത്. വിദേശിയരും സംഘത്തിലുണ്ടെന്നാണ് സൂചന.
വിദ്യാർത്ഥികളും, യുവാക്കളും, ചില സെലിബ്രറ്റികളുമാണ് ഇവർ കൊണ്ടുവരുന്ന മയക്കുമരുന്നിന്‍റെ ആവശ്യക്കാർ. അങ്കമാലി കൊറിയർ സ്ഥാപനത്തിൽ നിന്നും എം.ഡി.എം.എ അടങ്ങുന്ന പായ്ക്കറ്റ് കൈപ്പറ്റി മടങ്ങുമ്പോൾ പിടിയിലായ ചെങ്ങമനാട് സ്വദേശി അജ്മൽ ഇതിന് മുമ്പ് നാല് പ്രാവശ്യം ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ കടത്തി വിപണനം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതും കൊറിയർ വഴി കടത്തിയതാണ്. മറ്റു മാർഗങ്ങളിൽ കൊണ്ടു വരുമ്പോൾ പോലീസ് പിടികൂടുന്നതിനാലാണ് കൊറിയർ വഴി തിരഞ്ഞെടുക്കുന്നത്. പലപ്പോഴും മേൽ വിലാസക്കാരനായിരിക്കില്ല കൊറിയർ കൈപ്പറ്റുന്നത്.
ALSO READ: Crime News: കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ!
അങ്കമാലിയിലും, തോട്ടമുഖത്തും രാഹുൽ എന്നയാളുടെ വിലാസത്തിലാണ് കൊറിയർ വന്നത്. കൈപറ്റാനെത്തിയത് അജ്മലും. ഇയാളും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളുമാണ്. ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊറിയർ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുംബൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മയക്കുമരുന്ന് സംഘത്തിലുൾപെട്ടവരുടെ സ്വത്ത് കണ്ട് കെട്ടി കാപ്പ ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ അറുപത്തിയഞ്ച് ലക്ഷം രൂപയോളം രൂപ വില വരുന്ന 650 ഗ്രാമോളം എം.ഡി.എം.എ യാണ് റുറൽ ജില്ലയിൽ പോലീസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...