ഇടുക്കി: കള്ളുമായി പഠിക്കുന്ന സ്കൂളിലെത്തിയ വിദ്യാർഥിയാണ് സ്കൂൾ അധികൃതരെ വട്ടം ചുറ്റിച്ചത്. ഇടുക്കി ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. കഞ്ഞിവെള്ളത്തിൽ സ്വന്തമായി തയ്യാറാക്കിയ കള്ളുമായാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി തൻറെ സ്കൂളിലെത്തിയത്. എന്നാൽ ഗ്യാസ് മൂലം കുപ്പിയുടെ അടപ്പ് തെറിച്ച് പോയതോടെ പണി പാളി. ക്ലാസിലെ മറ്റ് കുട്ടികളുടെ യൂണിഫോമിലും ശരീരത്തുമെല്ലാം കള്ളായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒട്ടും മടിച്ചില്ല വിദ്യാർഥികൾ സംഭവം അധ്യാപകരെ അറിയിച്ചു. നില പന്തിയല്ലെന്ന് തോന്നിയതോടെ വിദ്യാർഥി അവിടെ നിന്ന് മുങ്ങി. അധ്യാപകർ പാഞ്ഞെത്തിയപ്പോഴേക്കും വിദ്യാർഥിയില്ല.ഇതോടെ അധ്യാപകര്‍ ഭീതിയിലായി അവര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി.തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. എക്‌സൈസിന്റെ നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്.


Also Read: Poco Case: പോക്സോ കേസിലെ 11 കാരിയെ തട്ടിക്കൊണ്ട് പോയി;ആറ് പേർ പിടിയിൽ


എന്നാൽ വീട്ടിലെത്തിയ അധ്യാപകർക്ക് മറ്റൊരു വിവരം കൂടി ലഭിച്ചു കുട്ടി കള്ളുണ്ടാക്കുന്നത് ആദ്യമല്ലത്രെ ഇതിന് മുൻപും അവൻ വീടിൻറെ തട്ടും പുറത്ത് കള്ളുണ്ടാക്കുകയും മാതാപിതാക്കൾ പിടികൂടുകയും ചെയ്തിരുന്നു. എന്തായാലും കഞ്ഞിവെള്ളത്തിൽ നിന്നും കള്ളുണ്ടാക്കിയ വിരുതനെ കാണാൻ ഇരിക്കുകയാണ് എക്സൈസുകാരും.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.


വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.  ഇരുപത്തിരണ്ടു വയസുള്ള പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശിയായ അസറുദ്ദീനെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 


ALSO READ: Man Missing : പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയതെന്ന് സുഹൃത്തുക്കൾ


സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീടും പരിസരവും മനസിലാക്കിയ ശേഷം അസറുദ്ദീൻ  രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഇയാൾ പണവും കൈക്കലാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.