Mannuthy Agriculture University : മണ്ണുത്തി കാർഷിക സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; മരണത്തിൽ ദുരൂഹതയെന്ന് പരാതി
പാലക്കാട് (Palakkad) കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷിനെയാണ് ആത്‌മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
THrissur : മണ്ണുത്തി കാർഷിക സർവകലാശാലയുടെ (Mannuthy Agriculture University) ബോയ്‌സ് ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ (Suicide) ചെയ്തു. പാലക്കാട് (Palakkad) കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷിനെയാണ് ആത്‌മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാഗിങ്ങാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് മഹേഷിന്റെ സഹപാഠികൾ പറഞ്ഞു. മണ്ണുത്തി കാർഷിക കോളേജിലെ ഹോർട്ടികൾച്ചർ ഒന്നാം വർഷ വിദ്യാർഥിയാണ് മഹേഷ്.
ഒരാഴ്ച്ച മുമ്പ് മാത്രമാണ് ഒന്നാം വർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്. ഇതിന് ശേഷം മഹേഷ് സർവ്വകലാശാലയുടെ പമ്പയിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിച്ച് വരികെയായിരുന്നു. എന്നാൽ ഇന്നലെ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ തിരിച്ചത്തിയിരുന്നതായി മഹേഷിന്റെ സഹപാഠികൾ ആരോപിക്കുന്നുണ്ട്.
ALSO READ: പതിനാലുകാരന് നേരെ അയൽവാസിയുടെ ആക്രമണം; കുട്ടിയുടെ കണ്ണിന് ഗുരതര പരിക്ക്
മാത്രമല്ല ഇവർ മടങ്ങി പോയതിന് ശേഷമാണ് മഹേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്നും പറയപ്പെടുന്നു. വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥിയുടെ ബന്ധുക്കൾ നൽകുന്ന വിവരം അനുസരിച്ച് വിദ്യാർഥിക്ക് യാതൊരു വിധ പ്രശ്‍നങ്ങളും ഉണ്ടായിരുന്നില്ല.
കോളേജിൽ വന്നതിന് ശേഷം വിദ്യാർഥിക്ക് എന്തെകിലും പ്രശ്‌നം ഉണ്ടായതായി പറഞ്ഞിരുന്നില്ലെന്നും വിദ്ധ്യാർഥിയുടെ ബന്ധുക്കൾ പറഞ്ഞു. രെന്നാൽ സർവകശാലയിൽ ഇതിന് മുമ്പ് റാഗിങ്ങ് പ്രശ്‍നങ്ങൾ ഉണ്ടായിരുന്നതായി ആണ് പറയപ്പെടുന്നത്. മാത്രമല്ല ഇതിനെതിരെ അധികൃതർക്ക് പരത്തി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണം ഉണ്ട്.
ALSO READ: Bihar Hooch Tragedy|ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണനിരക്ക് 24 ആയി ഉയർന്നു
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കു. ഇതിനിടയിൽ പൊലീസ്ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിൽ റാഗിങ്ങിനെ കുറിച്ച് യാതൊന്നും തന്നെ പറയുന്നില്ലെന്നാണ് സൂചന. വിദ്യാർഥിയുടെ ഫോൺ പരിശോധിച്ചു വരികെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...