മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ്ഐക്ക് നേരെ ആക്രമണം; 2 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് എസ്‌ഐയ്ക്കു നേരെ ആക്രമണം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌ഐയ്ക്കു നേരെ ആക്രമണം. മാസ്‌ക് (Mask) ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് പേരൂര്‍ക്കട എസ്ഐ നന്ദകൃഷ്ണനെ നാലംഗ സംഘം ആക്രമിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌ഐ നന്ദ കൃഷ്ണനെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നൈറ്റ് പെട്രോളിങ്ങിനിറങ്ങിയതായിരുന്നു നന്ദകൃഷ്ണന്‍.
Also Read: Bank loan scam: തൃശൂരിൽ വീണ്ടും വായ്പാ തട്ടിപ്പ്; കേസെടുക്കാൻ ഉത്തരവിട്ട് കോടതി
ഇതിനിടയിൽ കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കള്‍ മാസ്‌ക് (Mask) ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് ചോദിച്ചപ്പോൾ അത് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഇവര്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു.
ഇതിടെതുടര്‍ന്ന് യുവാക്കള്‍ എസ്ഐ നന്ദകൃഷ്ണനെ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കുടപ്പനക്കുന്ന് സ്വദേശി ജിതിന്‍ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...