Subhadhra Murder Case: സുഭദ്ര കൊലക്കേസ്; മാത്യൂസും ശർമിളയും കുടുങ്ങി, പിടിയിലായത് കർണാടകയിൽ നിന്ന്
സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്ര കൊലക്കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായത്. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
ഒരു മാസം മുൻപ് കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ (73) മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണ് നിഗമനം. പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ഓഗസ്റ്റ് നാലിന് വീട്ടിൽ നിന്നിറങ്ങിയ സുഭദ്രയെ കാണാതാകുകയായിരുന്നു. തുടർന്ന് സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകി. കടവന്ത്രയിലെ വീട്ടിൽ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. സുഭദ്രയെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും ഇവർക്കൊപ്പമാണ് പോയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കൊല നടത്തുന്നതിന് മുൻപ് തന്നെ കലവൂരിലെ വീടിന് പുറകിൽ കുഴിയെടുത്തിരുന്നു. കുഴിയെടുക്കാൻ വന്ന ദിവസം ആ വീട്ടിൽ പ്രായമായ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് മേസ്തിരി പോലീസിന് മൊഴി നൽകി. വേസ്റ്റ് ഇടാനെന്ന പേരിലാണ് ശർമിളയും നിധിൻ മാത്യുവും മേസ്തിരിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചത്. തീർഥാടന യാത്രയ്ക്കിടെയാണ് സുഭദ്രയും ശർമിളയും പരിചയപ്പെട്ടതെന്നാണ് സൂചന.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.