Thiruvananthapuram : പോത്തൻകോട് സുധീഷ് കൊലപാതക (Sudheesh Murder) കേസിൽ നാല് പേരെ പിടികൂടി. കേസിൽ കൊലയാളികൾക്ക് സഹായം ചെയ്ത മൂന്ന് പേരും , കൊലപാതകം നടത്തിയ ഒരാളുമാണ് നിലവിൽ പിടിയിലായിട്ടുള്ളത്. പ്രതികൾ കൊലപാതകം നടത്തുന്നതിന് മുമ്പ് ട്രയൽ റൺ നടത്തിയിരുന്നതായും പൊലീസ്  അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ആദ്യം  മം​ഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ് എറിഞ്ഞ് കൊലപാതകം നടത്തിയിരുന്നു.  കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റമോർട്ടം ഇന്ന് നടക്കും. ആക്രമിക്കാൻ എത്തിയ സംഘത്തെ കണ്ട് ഓടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.


ALSO  READ: Murder| തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ


ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.


ALSO  READ: Murder | കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം


ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.