Supreme Court: സുപ്രീംകോടതിക്ക് മുന്നിലെ ആതമഹത്യാ ശ്രമം,ഒരാൾ മരിച്ചു
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ന്യൂഡൽഹി: സുപ്രീംകോടതിക്ക് മുന്നിലെ ആത്മഹത്യാ ശ്രേമത്തിൽ സ്വയം തീ കൊളുത്തിയ ദമ്പതികളിലൊരാൾ മരിച്ചു.അഞ്ച് ദിവസം മുൻപാണ് യുവാവും ഭാര്യയും ഇവിടെ ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിന് 65 ശതമാനത്തോളവും യുവതിക്ക് 85 ശതമാനത്തോളം പൊള്ളലുമാണ് ഉണ്ടായിരുന്നത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: Covid: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു
ഇരുവരും ഉത്തർ പ്രദേശിലെ ഗാസിപ്പൂർ സ്വദേശികളാണ്. 2019-ൽ യുവതിയെ ബി.എസ്.പി എം.പി അതുൽ റായി ലൈഗീകമായി പീഢിപ്പിച്ചതായി ഇവർ ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി എം.പി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആത്മഹ്ത്യക്ക് മുൻപ് ഇരുവരും ചേർന്നൊരു ഫേസ്ബുക്ക് ലൈവ് വീഡിയോ ചിത്രീകരിച്ചിരുന്നു. പോലീസ് പ്രതികളെ സഹായിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...