Suicide: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കിടപ്പുമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Kochi: കിടപ്പുമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മരട് മുസ്ലീം പള്ളിയ്ക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്‍റെയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗ്രിഗോറിയന്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നെഹിസ്യ.
വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരട് പോലീസും (Kerala Police) ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടി ആത്മഹത്യ (Suicide) ചെയ്തതാകാമെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്നും കൊലയ്ക്ക് ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ടതിന്‍റെ ലക്ഷണമില്ലെന്നും പോലീസ് പറഞ്ഞു.
പതിവായി രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുകൊണ്ടു വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.
വീട്ടില്‍ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.
പഠിക്കാന്‍ മിടുക്കിയായിരുന്നു നെഹിസ്യ. കഴിഞ്ഞദിവസം നടന്ന ക്‌ളാസ് പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറഞ്ഞുപോയി. ഇതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിന്‍റെ മനോവിഷമത്തില്‍ ആത്മഹത്യചെയ്തതാണോ എന്നാണ് പോലീസിന്‍റെ സംശയം. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു നെഹിസ്യയുടെ ജന്മദിനം. പിറന്നാള്‍ ആഘോഷത്തിന് നിരവധി കൂട്ടുകാരെയും ക്ഷണിച്ചു വരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.