Suicide : കോഴിക്കോട് 19കാരനും 15കാരിയും ഒരേ മരത്തിൽ തൂങ്ങി മരിച്ചു
താമരശ്ശേരി അണ്ടോണ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയും, പനങ്ങാട് ചൂരക്കണ്ടി സ്വദേശിയായ അഭിനവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Kozhikode : കോഴിക്കോട് ബാലുശ്ശേരിയിൽ 19കാരനെയും 15കാരിയെയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയും, പനങ്ങാട് ചൂരക്കണ്ടി സ്വദേശിയായ അഭിനവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വട്ടോളി ബസാര്‍ ചൂരക്കണ്ടി മലക്ക് മുകളിലുള്ള മരത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഇരുവരും പ്രണയത്തിലായിരുന്നു. ബാലുശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി ഗവ. ഹൈസ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് 15 കാരി. അഭിനവ് ജോലി ചെയ്ത വരികെയാണ്, അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.