എറണാകുളം: സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ഹെൽമെറ്റ് കൊണ്ടാക്രമിച്ച കേസിൽ പോലീസ് ഇന്ന് തെളിവെടുത്തു. തൃപ്പൂണിത്തുറ ക്രിക്കറ്റ് മൈതാനിക്ക് സമീപം കണ്ണൻ കുളങ്ങരയിലെ സുപ്പർമാർക്കറ്റിലെ ജീവനക്കാരിയെയാണ്. അതിക്രമിച്ച് എത്തിയാൾ ഹെൽമെറ്റ് കൊണ്ടടിച്ച് പരിക്കേൽപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ പോലീസ് അന്വഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉദയംപേരുർ മാളേ കാട് അതിർത്തി റോഡിൽ എഴുത്തുള്ളിൽ ഷിജിക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. സൂപ്പർ മാർക്കറ്റിലേക്ക് അതിക്രമിച്ച കയറിയ ആളെ മറ്റ് സ്ത്രി ജീവനക്കാരും കടയുടമയും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരേയും ആക്രമണമുണ്ടായി.


ഷിജിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചു. ഇതേ സൂപ്പർ മാർക്കറ്റിലെ   ജീവനക്കാരിയായ സുജിതയുടെ ഭർത്താവ് സതീഷാണ് അക്രമം നടത്തിയത് സംഭവത്തിന് ശേഷം ഇവർ ഒളിവിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.