മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) മുഖ്യ ആരോപി റിയ ചക്രബർത്തിയെ അറസ്റ്റ്  ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ്  റിയ  അറസ്റ്റിലാവുന്നത്.  ലഹരി മാഫിയയുമായി  ബന്ധമുണ്ട് എന്ന കാര്യം റിയ  കഴിഞ്ഞ ദിവസം തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, ലഹരി ഇടപാടുകാരുമായി താന്‍ ബന്ധപ്പെട്ടത്   സുശാന്ത് സിംഗിനു വേണ്ടിയായിരുന്നു എന്നാണ് റിയ വെളിപ്പെടുത്തിയത്.
 
എന്‍ സി ബി  കസ്റ്റഡിയില്‍ എടുത്തതോടെ റിയയെ ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. 


താന്‍ പിടിയിലായാല്‍ "ലഹരി മാഫിയയുമായി  ബന്ധപ്പെട്ട" എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്ന് റിയ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍, ബോളിവുഡ് ലോകത്തെ നിരവധി പേരുകള്‍ റിയ ഇതിനോടകം വെളിപ്പെടുത്തിയതായാണ് സൂചന....!!
 
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയ ചക്രബർത്തിക്ക് ശനിയാഴ്ചയാണ്   NCB നിർദേശം നല്‍കിയത്.  മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട്   റിയയുടെ സഹോദരൻ  ഷോവിക് ചക്രബർത്തി, വീടിന്‍റെ   മാനേജർ സാമുവൽ മിരാൻഡ എന്നിവരെ  അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സെപ്റ്റംബര്‍  9 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.


റിയ ചക്രവർത്തിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എൻഫോഴ്സ്മെന്‍റ്  അറിയിച്ചതിനെ തുടർന്നാണ് എൻസിബി (NCB) കേസിൽ മയക്കു മരുന്ന്  ഇടപാടുകള്‍  അന്വേഷിച്ചത്.


റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്‍റെ  വീടിന്‍റെ   മാനേജർ സാമുവൽ മിരാൻഡ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം റിയയിലേക്ക് നീങ്ങിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്‍റെ  വീട്ടു ജോലിക്കാരൻ  ദീ​പേ​ഷ് സാ​വ​ന്തിനെ എൻസിബി അറസ്റ്റ് ചെയ്തത്. 


Also read: മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ BJP അനുകൂലിക്കുന്നില്ല, എങ്കിലും.....


കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു പ്രതി അബ്ദുള്‍  ബാസിത് പരിഹര്‍   എന്നയാളിൽ നിന്ന് ഷോവിക് മയക്കു മരുന്ന് ഓഡർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി ഇയാൾക്ക് ഷോവിക് പണം കൈമാറിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇയാളെക്കൂടാതെ ലഹരി ഇടപാടുകാരനായ  സൈദ്‌  വിലാത്രയും NCBയുടെ കസ്റ്റഡിയിലാണ്.


Also read: Sushant Singh death case: റിയ ചക്രബർത്തിയെ NCB ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍...!!


സുശാന്ത് സിംഗ് രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.