എറണാകുളം: അങ്ങിനെ കാക്കനാട്ടെ ലഹരി സംഘങ്ങളുടെ ടീച്ചറിനെ കെണിയാലാക്കി എക്സൈസ്. കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പാണ് അറസ്റ്റിലായത്. ലഹരിക്കടത്തുകൾക്ക് സാമ്പത്തിക സഹായം,പദ്ധതി തയ്യാറാക്കൽ തുടങ്ങിയ പ്രധാന കാര്യങ്ങളായിരുന്നു സുസ്മിതി നടപ്പാക്കിയിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ ഫ്ലാറ്റുകൾ വഴിയും,ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും വലിയ തോതിൽ മയക്കുമരുന്ന് വിൽപ്പന നടന്നിട്ടുണ്ട്. ഇതിനൊക്കെയും ചരട് വലിക്കുന്നത് സുസ്മിതയാകാമെന്നാണ് അന്വേഷണ സംഘങ്ങൾ നൽകുന്ന സൂചന. കൂടുതൽ പേർ പിടിയിലാകാൻ ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.  എന്നാൽ സുസ്മിതക്ക് പിന്നിൽ ഒരു വമ്പൻ സംഘമോ അല്ലെങ്കിൽ വ്യക്തികളോ ഉണ്ടാവാനും സാധ്യതയുണ്ട്.


ALSO READ:Kakkanad Drugs Case: കാക്കനാട്ടെ ലഹരിമരുന്ന് അട്ടിമറി,എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി


ലഹരിക്കടത്തിന് ഇറങ്ങുമ്പോൾ തങ്ങൾ നായകളെയുമായി തങ്ങൾ കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇവരുടെ ബുദ്ധി. ഇങ്ങിനെയാണ് ആദ്യവട്ടം പിടിയിലാവുമ്പോഴും ഇവർ രക്ഷപ്പെട്ടത്.  ഇത്തവണ ഒരു കിലോ എം.ഡി.എം.എയും അറസ്റ്റിലാവുമ്പോൾ ഇവരുടെ പക്കലുണ്ടായിരുന്നു.


ALSO READ: Kakkanad Drugs Case: കാക്കനാട്ടെ ലഹരിമരുന്ന് അട്ടിമറി,എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി


ഇനിയും കേസിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. 11 കോടിയുടെ ലഹരിയാണ് കൊച്ചിയിൽ പിടികൂടിയത്. ചെന്നൈയിൽ നിന്നായിരുന്നു മയക്കുമരുന്ന് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തി. ആറ് പേരെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ കേസ് അട്ടിമറിക്കാനും എക്സൈസ് ശ്രമിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക