Crime news: തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി ചെങ്കോട്ടയിൽ പിടിയിൽ
Arrest: പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
കൊല്ലം: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28) ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പാവൂർ സത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ആക്രമിച്ച ശേഷം തനിക്ക് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി.
ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിൽ അതിക്രമിച്ച് കയറിയ ഇയാൾ മുറി അകത്ത് നിന്ന് പൂട്ടി യുവതിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. യുവതിയെ കടന്നുപിടിച്ച ശേഷം ഇയാൾ യുവതിയുടെ മുഖത്തടിച്ചു. നിലത്ത് വീണ യുവതിയെ ചവിട്ടി. യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂരമായ മർദനമാണ് യുവതിക്ക് നേരെയുണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു.
ആംബുലൻസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
വിഷം ഉള്ളില്‍ ചെന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ. കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ താത്ക്കാലിക ഇലക്ട്രീഷ്യന്‍ ദയാലാൽ ആണ് പിടിയിലായത്. ബന്ധുവെന്ന വ്യാജേന ആശുപത്രിയിൽ തങ്ങിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ആരോഗ്യമന്തി വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കൈപ്പമംഗലം സ്വദേശിനിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ദ ചികിൽസക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ യുവതിയോടൊപ്പം സഹായിയായി കയറിയ ദയാലാൽ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച് മടങ്ങിയ ആംബുലന്‍സില്‍ തിരികെ വരാതെ അവിടെ തുടര്‍ന്നു. ബന്ധുവെന്ന വ്യാജേനയായിരുന്നു പ്രതി യുവതിക്കൊപ്പം തങ്ങിയത്.
തുടര്‍ന്ന് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രി കിടക്കയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനാണ് പ്രതി ദയാലാൽ. അവശനിലയിലായിരുന്ന യുവതി ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.
ഇതിനിടെ കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂർ പൊലീസ് പിടികൂടി മുളങ്കുന്നത്തുകാവ് പോലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിഷയത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് ഇൻ ചാർജ്, ആര്‍.എം.ഒ എന്നിവർ അന്വേഷിച്ച് റിപ്പോര്‍ട്ട് കെെമാറും. ആശുപത്രിയിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് ഉള്‍പ്പടെ പരിശോധിച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...