Gold Smuggling Case: സ്വർണ്ണ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി
ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്.
Kochi : സ്വർണ്ണ കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി എടുത്തു. എൻ ഐ എ ആണ് കൊച്ചിയിൽ ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ ശിവശങ്കറിനെ നേരത്തെ പ്രതിചേർത്തിരുന്നില്ല. ഈ സാഹചര്യത്തിൽ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് (ED) നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കറിന്റെ (Sivashankar) ഗൂഢാലോചനയാണെന്ന് സ്വപ്ന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ALSO READ: Swapna Suresh : "എന്നെ കൊല്ലാൻ കുറച്ച് വിഷം മതി"; ജോലി വിവാദത്തിൽ പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് (ED) നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അന്ന് സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്.
ഇതിനിടയിൽ സ്വപ്ന സുരേഷിന് പുതിയ ജോലി ലഭിച്ചതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിജെപിയുമായി ബന്ധമുള്ള സ്ഥാപനമാണ് ജോലി നൽകിയതെന്നും മറ്റും ആരോപണങ്ങൾ പുറത്ത് വന്നിരുന്നു. ഒരു സ്ഥാപനത്തിൽ ജോലിക്ക് ചേരുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ രാഷ്ട്രീയ നിലപാടോ, അതിനെ സഹായിക്കുന്നതോ, വിമർശിക്കുന്നതോ ആയ രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ പോസ്റ്റിലേക്കാണ് സ്വപ്‍ന സുരേഷിന് നിയമനം ലഭിച്ചത്.
ഈ സ്ഥാപനത്തിന്റെ ചെയർമാൻ നിലവിലെ ബിജെപി നേതാവും മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്‌ണകുമാറാണ്. ഇതിനെ തുടർന്ന് സ്വപ്നയ്ക്ക് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന വന്നിരുന്നു.ഇതിനെ തുടർന്ന് എച്ച്ആർഡിഎസ് (HRDS) എന്ന എൻജിഒയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...