കൊച്ചി:  സ്വർണ്ണക്കടത്ത് കേസിൽ 30 കോടി തന്ന് സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞെന്ന് സ്വപ്ന സുരേഷ്. ഇതുവരെ താൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയണമെന്നായിരുന്നു ആവശ്യം. ഗോവിന്ദൻമാഷ് തന്നെ തീർത്ത് കളയുമെന്ന് പറഞ്ഞുവെന്ന് തന്നെ കാണാൻ വന്നയാൾ പറഞ്ഞതായും സ്വപ്ന. യൂസഫലിയുടെ സ്വാധീനം വഴി എയർപോർട്ടിൽ വെച്ച് പിടിപ്പിക്കും എന്നും ഭീഷണി ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് എത്തിയായിരുന്നു കൂടി കാഴ്ച.


COMMERCIAL BREAK
SCROLL TO CONTINUE READING

വാഗ്ദാനങ്ങളുമായി വിജയ് പിള്ള എന്നൊരാൾ തന്നെ സമീപിച്ചു. ബെംഗളൂരു വിട്ട് ഹരിയാനയിലേക്കോ, ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ തരണമെന്നും ആവശ്യപ്പെട്ടു എന്നു സ്വപ്ന തൻറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.തൻറെ ജീവന് ഭീക്ഷണിയുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താൻ ഒത്തു തീർപ്പിന് വഴങ്ങുമെന്ന് കരുതരുത്. സ്വർണ്ണക്കടത് കേസിൽ തനിക്ക് പങ്കില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ