Swapna Suresh: എന്താണതിൽ? സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും
കോടതിക്ക് സ്വപ്ന സുരേഷ് 164 A പ്രകാരമാണ് മൊഴി നൽകിയിരിക്കുന്നത്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴി. എൻഫോഴ്സ്മെൻറ് ഡൽഹി വിഭാഗം നേരിട്ട് പരിശോധിക്കും. ഇത് പരിശോധിച്ച ശേഷം വിശദമായി തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനാണ് തീരുമാനം. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോടതിക്ക് സ്വപ്ന സുരേഷ് 164 A പ്രകാരമാണ് മൊഴി നൽകിയിരിക്കുന്നത്. 27 പേജാണ് ഇ മൊഴി പകർപ്പിനുള്ളത്. അതേസമയം ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ALSO READ: Kabul Blasts: കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു
കള്ളപ്പണക്കേസിൽ നേരത്തെ ചോദ്യം ചെയ്തപ്പോൾ പറയാത്ത പലതും പുതിയ മൊഴിപ്പകർപ്പിൽ ഉണ്ടെന്നാണ് ഇഡി കരുതുന്നത്. അത് കൊണ്ട് തന്നെ ഇതിനെ വളരെ ഗൗരവമായാണ് ഇഡി കാണുന്നതും.
കൂടുതൽ തെളിവുകൾ ഒരു പക്ഷെ സ്വപ്ന ഹാജരാക്കിയേക്കാം എന്നാണ് ഇഡിയുടെ മറ്റൊരു ചിന്ത. അങ്ങനെ വന്നാൽ കേസ് കൂടുതൽ ശക്തമാകും. ഇതും കണക്കിലെടുത്തായിരിക്കും ചോദ്യം ചെയ്യൽ.കോടതിക്ക് കൊടുത്ത രഹസ്യ മൊഴി കൂടാതെ കസ്റ്റംസിനും സ്വപ്ന രണ്ട് മൊഴി നൽകിയിട്ടുണ്ട്. ഇതും വിശദമായി പരിശോധനക്ക് വിധേയമാക്കിയേക്കും.
എന്താണ് 164 A
164 A Crpc എന്നത് ഒരു സാക്ഷിയുടെ മൊഴിയോ പ്രതിയുടെ കുറ്റസമ്മതമോ രേഖപ്പെടുത്താനുള്ള മജിസ്‌ട്രേറ്റിന്റെ അധികാരത്തെ സൂചിപ്പിക്കുന്നു. ഒരിക്കൽ ഈ മൊഴി/കുറ്റസമ്മതം രേഖപ്പെടുത്തിക്കഴിഞ്ഞാൽ, ഇത് പിന്നെ മാറ്റാൻ കഴിയില്ല. കോടതിയിൽ ഈ മൊഴി മാറ്റുന്നത് സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായി കള്ളം പറയുന്നതെന്ന് കണക്കാക്കപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...